അറിയിപ്പുകൾ 2017 ഡിസംബർ 18 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. സംയുക്ത വാർഷികം: നമ്മുടെ ഇടവകയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സംയുക്ത വാർഷികം ഡിസംബർ പതിനൊന്നിന് രാവിലെ 10.15 ന് നടന്നു. വിവിധ സംഘടനാ സെക്രട്ടറിമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാനവിതരണവും നടന്നു.
2. കുട്ടികളുടെ ക്രിസ്മസ്സ്: നമ്മുടെ ഇടവകയിലെ വിവിധ സംഘടനാംഗങ്ങളായ കുട്ടികളുടെ ക്രിസ്സ്മസ്സ് ആഘോഷം ഡിസംബർ 17ന് വൈകിട്ട് 3 മണിക്ക് നടന്നു. ക്രിസ്മസ്സ് ട്രീ നറുക്കെടുപ്പിന് ശേഷം വിവിധ സംഘടനാംഗങ്ങളായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
3. ഐക്യ ക്രിസ്മസ്സ് സമ്മേളനം: കാട്ടാക്കടയിലെ വിവിധ സഭാ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ഐക്യ ക്രിസ്മസ്സ് സമ്മേളനം ക്രിസ്മസ്സ് ദിനത്തിൽ ഉച്ചയ്ക്കുശേഷം രണ്ടരമണിയ്ക്ക് ആരംഭിക്കും. ഐക്യ ക്രിസ്മസ്സ് റാലിക്കു ശേഷം കാട്ടാക്കട ക്രിസ്ത്യൻ കൊളേജ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ എം. എൽ. ഏ.മാരായ കേ.എസ്സ്. ശബരീനാഥൻ, ഐ.ബീ. സതീഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ചീനിവിള ഡെന്നിസൺ പ്രസംഗിയാർക്ക് മോശ വത്സലം ശാസ്ത്രിയാർ പുരസ്കാരം സമ്മാനിക്കും. കേരളാ PSC അംഗമായി നിയമിക്കപ്പെട്ട ഡോ. ഡീ. രാജൻ, പദ്മശ്രീ അവാർഡ് ലഭിച്ച കാട്ടാക്കട സ്വദേശി ഡോ. ഹരീന്ദ്രൻ നായർ എന്നിവരെ ആദരിക്കും. ഡോ. ഡീ. രാജൻ മുഖ്യ ക്രിസ്മസ്സ് സന്ദേശം നൽകും.ഈ സമ്മേളനം വൻവിജയമാക്കിമാറ്റാൻ ഏവരുടെയും പ്രാർത്ഥനയോടുകൂടിയ സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.







 